വളാഞ്ചേരി പാണ്ടികശാലക്ക് സമീപം ചോലവളവിൽ നിയന്ത്രണം വിട്ടെത്തിയ ലോറി ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു.
ബൈക്ക് യാത്രക തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തലയ്ക്കും കൈക്കും കാലിനും പരിക്കേറ്റ യാത്രികനെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.