നിലമ്പൂർ: മൈലാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എരുമമുണ്ട സ്വദേശി വെള്ളാരമ്പാറ അമീൻ അസ്‌ലം ആണ് മരിച്ചത്. ചന്തക്കുന്ന് ജാം ജൂം സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി.