ജോലി വാഗ്ദാനംചെയ്ത് യുവതിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച ഹോം നഴ്സിങ് സ്ഥാപനയുടമ അറസ്റ്റില്‍.മലപ്പുറം എടവണ്ണപ്പാറ കണ്ണംവെട്ടിക്കാവ് കുനിക്കാട് വീട്ടില്‍ മുഹമ്മദ് അഷ്റഫിനെ(40)യാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. എടവണ്ണപ്പാറയില്‍ ‘മൈലാഞ്ചി’ ഹോം നഴ്സിങ് സ്ഥാപനത്തിന്റെ മറവില്‍ സ്ത്രീകളെ ലൈംഗികാവശ്യങ്ങള്‍ക്കായി പലർക്കായി നല്‍കുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍പ്പെട്ടയാളാണ് ഇയാളെന്നും പോലീസ് പറഞ്ഞു.