കോട്ടക്കൽ: ടോറസ് ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും തെറിച്ചു വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറ്റിപ്പുറം കൊളക്കാട് സ്വദേശിനി നഴ്സിംങ് വിദ്യാർഥിനി ചേലക്കര കബീറിന്റെ മകൾ സിതാര (19) ആണ് മരണപ്പെട്ടത്. ഫെബ്രുവരി മൂന്നിന് താഴേ കോട്ടയ്ക്കലിൽ വൈകുന്നേരമാണ് അപകടം ഉണ്ടായത്.
സുഹൃത്തുമൊന്നിച്ച് യാത്ര ചെയ്യുന്നതിനിടെ ടോറസ് ലോറിയെ മറികടക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിയുടെ അടിയിലേക്ക് തെറിച്ച് വീണ സിതാരയുടെ കാലിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു.
മാതാവ്: ഷറീന. സഹോദരന്‍: മുഹമ്മദ് ഷമ്മാസ്.