കൊണ്ടോട്ടി: വീട്ടുമുറ്റത്തെ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ രണ്ടു വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു
പെരിന്തൽമണ്ണ തൂത സ്വദേശി
സുഹൈൽ ജംഷീയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ കാലിൽ പാമ്പ് കടിച്ച അടയാളം കണ്ടതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് അർദ്ധരാത്രിയോടെ കുട്ടി മരണപ്പെടുകയായിരുന്നു