താനൂർ: മൂന്നുദിവസം പ്രായ
മായ കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി. കുഞ്ഞിന്റെ മാതാവ് ഒട്ടുംപുറം ആണ്ടിപ്പാട്ട് ഹൗസിൽ ജുമൈല ത്ത് (29) അറസ്റ്റിലായി.
താനൂർ ഒട്ടുംപുറത്താണ് സംഭവം. മൂന്നുദിവസം മുൻപ് ജുമൈലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഈ കുഞ്ഞിനെ കൊന്നതായി രഹസ്യവിവരം കിട്ടിയ പോലീസ് ജുമൈലത്തിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതിനു സ്ഥിരീകരണമായത്.
ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജായി വന്നശേഷം കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയതായി ജുമൈലത്ത് പോലീസിന് മൊഴി നൽകി. ഒരു വർഷമായി ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് കഴിയുന്ന ജുമൈലത്ത് കുട്ടി ജനിച്ചത് പുറത്തറിയാതിരിക്കാൻ ആണ് ഈ കടുംകൈ ചെയ്തതെന്നാണ് പ്രാഥമിക വിവരം