വളാഞ്ചേരി: ആറുവയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു. ഇരിമ്പിളിയം മോസ് കോയിലെ നെച്ചിക്കുന്നിൽ മുഹമ്മദ് റിനീഷിൻ്റെയും ഷഹ്നയുടെയും മകൻ റിസ് വാനാണ് മരിച്ചത്. വീടിനടുത്തുള്ള പൊതുകുളത്തിനടുത്ത് കളിക്കുന്നതിനിടയിൽ, കുളത്തിൽ വീഴുകയായിരുന്നു. വളാഞ്ചേരി നിസാർ ആശുപത്രിയിൽ എത്തി ച്ചെങ്കിലും മരിച്ചു.
പൂക്കാട്ടിരി മൂന്നാക്കൽ അൽബീറ് സ്‌കൂളി ലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ്.
സഹോദരങ്ങൾ: ഷെറിൻ ഫാത്തിമ, റൈ ഹാൻ.