പുത്തനത്താണി: കൊയിലാണ്ടി ആനക്കുളത്ത് മാവേലി എക്സ്പ്രസിൽ നിന്ന് തെറിച്ച് വീണ് പുത്തനത്താണി സ്വദേശി മരണപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്. പുത്തനത്താണി തണ്ണീർച്ചാൽ സ്വദേശിയും ചെലൂരിൽ താമസക്കാരനുമായ വാക്കിപ്പറമ്പിൽ യാഹുട്ടിയുടെ മകൻ റിൻഷാദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വിനിൽ (29) നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊയിലാണ്ടി ആനക്കുളത്തെത്തിയപ്പോഴാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് രണ്ട് യുവാക്കൾ പുറത്തേക്ക് വീണത്. രണ്ട് പേരും രണ്ട് സ്ഥലത്താണ് വീണത്. ഇവരുടെ കൂടെ മറ്റ് രണ്ടുപേർ ഉണ്ടായതായാണ് അറിയുന്നത്