മലപ്പുറം: അരൂർ സ്വദേശിയുടെ വീടിനു പിന്നിലെ തൊഴുത്തില്‍ കെട്ടിയിരുന്ന മൂന്ന് കാളകളെയും അടുത്ത വീട്ടിലെ പശുവിനെയും മോഷ്ടിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ.
തിരുവാലി സ്വദേശി 49കാരനായ അലിയെ അരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 29ന് പുലർച്ചെയായിരുന്നു സംഭവം. അരൂർ സ്വദേശിയുടെ വീടിന് പിന്നിലുള്ള തൊഴുത്തില്‍ കെട്ടിയിരുന്ന മൂന്ന് കാളകളെയും സമീപത്തെ പുരയിടത്തില്‍ കെട്ടിയിരുന്ന ഒരു പശുവിനെയുമാണ് അലി മോഷ്ടിച്ചു കടത്തിയത്. കോഴിക്കോട് രജിസ്ട്രേഷൻ നമ്ബരിലുള്ള ഒരു വാഹനം മോഷണം നടന്ന സ്ഥലത്തേക്ക് വന്നു പോകുന്നതായി, പൊലീസ് അന്വേഷണം നടത്തുന്നതിനിടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വിവരം ലഭിച്ചു. തുടർന്ന് വാഹനത്തെയും വാഹന ഉടമസ്ഥനെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അലി കുടുങ്ങിയത്. മോഷണം നടത്തിയ കാളകളെയും പശുവിനെയും അടുത്ത മാർക്കറ്റില്‍ വിറ്റെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.