നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ നാടുകടത്തി. ആതവനാട് അമ്പലപ്പറമ്പ് സ്വദേശി വെട്ടിക്കാട്ട് പാരിക്കുഴിയില്‍ 37 വയസ്സുള്ള ഷനൂബിനെതിരെയാണ് പൊലീസ് കാപ്പ ചുമത്തിയത്. ഷനൂബിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലേക്ക് മാറ്റി. കവര്‍ച്ച, മോഷണം, ലഹരി കടത്ത്, വാഹന മോഷണം, ഭവനഭേദനം, അക്രമം നടത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാൾ.