മധ്യവയസ്കനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച കേസില്‍ അസം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗോകുല്‍ ഗാർഹ് (34) എന്നയാളെയാണ് കോട്ടയം പാമ്പാടി പോലീസ് പിടികൂടിയത്.പരിക്കേറ്റ പാമ്പാടി കങ്ങഴ സ്വദേശിയായ മധ്യവയസ്കന്റെ വീട്ടിലെ ജോലിക്കാരനാണ് ഗോകുല്‍. മദ്യപിക്കുന്നതിന് പണം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നാണ് സൂചന.