കടുങ്ങാത്തുകുണ്ട്: മയ്യേരിച്ചിറ – കാവപ്പുര റോഡിൽ മണൽ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് നടുറോഡിൽ മറിഞ്ഞു. ശനിയാഴ്ച രാവിലെ ആയിരുന്നു അപകടം. ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തുടർന്ന് പോലീസ് എത്തി ക്രൈൻ ഉപയോഗിച്ച് ലോറി കല്പകഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. റോഡിലെ മണൽ നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.







