സ്‌കൂട്ടറിന്റെ പിന്നില്‍ നിന്ന് തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കോവളത്താണ് സംഭവം. മുക്കോല സ്വദേശി സുശീലയാണ് മരിച്ചത്.
മഴ പെയ്തതോടെ സ്‌കൂട്ടറിന് പിന്നിലിരുന്ന് കുട നിവര്‍ത്തുന്നതിനിടെ സുശീല റോഡിലേക്ക് വീഴുകയായിരുന്നു. റോഡില്‍ തലയിടിച്ചാണ് വീണത്. രക്തം വാര്‍ന്നാണ് മരണം.