കൊണ്ടോട്ടി: വീടിന്റെ ഗേറ്റ് ദേഹത്തേക്ക് വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. കീഴ്മുറി എടക്കുത്ത് താമസിക്കുന്ന മുള്ളമടക്കല്‍ ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക്കാണ് (നാല്) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയില്‍ നീക്കുന്ന ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: റസീന. സഹോദരങ്ങള്‍: റിഷാന്‍, ദില്‍ഷാല്‍, ഐദിന്‍.