താനൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് അതിഥിത്തൊഴിലാളിയെ ക്രൂരമായി മർദിച്ച് അഞ്ചംഗസംഘം കവർച്ച നടത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ താനൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ കൊൽക്കൊ ത്ത സ്വദേശി രത്തൻ ദാസാണ് ക്രൂരമായ മർദനത്തിനും കവർ ച്ചയ്ക്കും ഇരയായത്.
അക്രമിസംഘം രത്തൻ ദാസിനെ വായ പൊത്തിപ്പിടിച്ച് പ്ലാറ്റ്ഫോമിന് പുറത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. മൊബൈൽഫോണും പഴ്സും കവർന്നതോടെ ചെറുക്കാൻശ്ര മിച്ച രത്തൻദാസിന്റെ മലദ്വാര ത്തിൽ പ്ലാസ്റ്റിക് പൈപ്പ് കുത്തി ക്കയറ്റി. ഇതോടെ ഉറക്കെ നില വിളിച്ച രത്തൻ ദാസിനെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.