കോട്ടക്കൽ: സൂപ്പി ബസാറിന് സമീപം ശാന്തിനഗറിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ നിർമാണശാലക്ക് തീപിടിച്ചു. അടഞ്ഞ് കിടന്നിരുന്ന സ്ഥാപനത്തിൽ വ്യാഴാഴ്ച രാത്രി പത്തരയോടെ സമീപവാസികളാണ് തീ കണ്ടത്. തുടർന്ന് ഷട്ടർ ഉയർത്തി നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കുകയായിരുന്നു. മലപ്പുറത്തുനിന്ന് രണ്ടും തിരൂരിൽനിന്ന് ഒരു യൂനിറ്റും അഗ്നിശമന സേന എത്തിയശേഷം തീ പൂർണമായും അണച്ചു.