Homeലേറ്റസ്റ്റ്പുറത്തൂരിൽ കാർ ബസിലടിച്ചു ആറ് വിദ്യാർത്ഥികൾക്ക് പരിക്ക്

പുറത്തൂരിൽ കാർ ബസിലടിച്ചു ആറ് വിദ്യാർത്ഥികൾക്ക് പരിക്ക്

പു​റ​ത്തൂ​ർ: തൃ​ത്ത​ല്ലൂ​രിൽ പു​റ​ത്തൂ​ർ ജി.​എ​ച്ച്.​എ​സ് സ്കൂ​ളി​ന് സ​മീ​പം കാ​ർ ബ​സി​ലി​ടി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് സ്കൂ​ൾ വി​ട്ട സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. ബ​സി​ലി​ടി​ച്ച കാ​ർ തൊ​ട്ട​ടു​ത്ത വൈ​ദ്യു​തി തൂ​ണും ഇ​ടി​ച്ചു ത​ക​ർ​ത്തു.ച​മ്ര​വ​ട്ട​ത്ത് നി​ന്ന് കാ​വി​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സും കാ​റും. സ്കൂ​ൾ സ്റ്റോ​പ്പി​ൽ നി​ന്ന് ബ​സി​ൽ കു​ട്ടി​ക​ളെ ക​യ​റ്റു​മ്പോ​ഴാ​ണ് പി​റ​കി​ൽ വ​ന്ന് കാ​റി​ടി​ച്ച​ത്.

കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണെന്ന് പ​റ​യു​ന്നു. വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് കാ​ർ നി​ന്ന​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​യ​ത്. നി​റ​യെ കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ ആ​ല​ത്തി​യൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്കേ​റ്റ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി വൈ​ഖ​രി​യെ പെ​രി​ന്ത​ൽ​മ​ണ്ണ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ൽ ര​ണ്ട് ബൈ​ക്കു​ക​ൾ​ക്കും കേ​ടു​പാ​ടു​ണ്ട്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​വി​ക്കാ​ട്-​ച​മ്ര​വ​ട്ടം റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ്സ​വു​മു​ണ്ടാ​യി.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -