കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് കുറുക റോഡിലെ മുണ്ടൻച്ചിറ സപ്ലൈകോ ഗോഡൗണിന് മുൻവശത്ത് ബസ്സും കാറും കൂട്ടിയിടിച്ചു. തിങ്കളാഴ്ച വൈകിട്ട് 3.45 നാണ് അപകടം. കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ എതിരെ വന്ന ബസ്സിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം ഭാഗികമായി തകർന്നു.
ആർക്കും പരിക്കുകളില്ല.