Homeമലപ്പുറം16കാരിയെ പീഡിപ്പിച്ച 73കാരന് ഇരുപത്തിയൊന്നര വര്‍ഷം കഠിനതടവും പിഴയും

16കാരിയെ പീഡിപ്പിച്ച 73കാരന് ഇരുപത്തിയൊന്നര വര്‍ഷം കഠിനതടവും പിഴയും

മലപ്പുറം: 16കാരിയെ പീഡിപ്പിച്ച 73കാരന് ഇരുപത്തിയൊന്നര വര്‍ഷം കഠിനതടവും പിഴയും മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി വിധിച്ചു. പെൺകുട്ടിയുടെ പിതൃപിതാവായ 73കാരനെയാണ് ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒരു മാസം വീതം അധിക തടവനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ പറയുന്നു.
2022 നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു കേസിന്നാസ്പദമായ സംഭവമുണ്ടായത്. പിതാവിന്റെ തറവാട് വീട്ടിലേക്ക് വിരുന്നുപോയ സമയത്ത് പ്രതി ബലാത്സംഗം ചെയ്യുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് ഇൻസ്പെക്ട‌റായിരുന്ന കെഎൻ മനോജാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -