തിരൂർ: വയനാട്ടിലെ ദുരന്തത്തിനിരയായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കൽപകഞ്ചേരി ജിവിഎച്ച്എസ്എസിൽ 78മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ബിന്ദു സതീഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് പി. സിനി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് എ.പി മുസ്തഫ, ഷാജി മാസ്റ്റർ, കുന്നത്ത് അബ്ദുൽ ഖാദർ, മനാല്‍ ആയിഷ, ജിബി മാസ്റ്റർ, എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമര ഗീതങ്ങൾ ആലപിച്ചു