തിരൂർ: ഹരിത കർമ്മ സേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യം നൽകാതെ കത്തിച്ചതിന് വെട്ടം പരിയാപുരത്തുള്ള കടയുടമക്ക് 5000 രൂപ പഞ്ചായത്ത് അധികൃതർ പിഴയിട്ടു. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ടി. അബ്ദുൽ സലീം അറിയിച്ചു.