തിരൂർ: മൂന്നാമത് ടി.സി.വി പി വാസു വിദ്യാഭാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടന്ന പുരസ്കാര വിതരണ ചടങ്ങ് കുറുക്കോളി മെയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായി.


മുന്നൂറോളം വിദ്യാർഥി പ്രതിഭകൾക്ക് മെമൊൻ്റോയും ക്യാഷ് അവാർഡുകളും നൽകി. ടിസിവി ചെയർമാൻ അബൂബക്കർ സിദ്ദീക്ക് അധ്യക്ഷത വഹിച്ചു. ടി.സി.വി മാനേജിങ് ഡയറക്ടർ പി. മനോഹരൻ സ്വാഗതം പറഞ്ഞു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ വി.കെ. സുരേഷ്ബാബു കൂത്തുപറമ്പ് വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസെടുത്തു .സിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി സുരേഷ്, ഗോൾഡ്കേരളവിഷൻ മാനേജിംഗ് ഡയറക്ടർ എം.രാജ്മോഹൻ, സി ഒ എ സംസ്ഥാന സെക്രട്ടറി നിസാർ കോയപ്പറമ്പ്, കെസിസിഎൽ ഡയറക്ടർ സി.സുരേഷ് കുമാർ ,സിഒഎ മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രവീൺ കുമാർ. സി , സി ഒ എ മലപ്പുറം ജില്ലാ സെക്രട്ടറി കെ. സാജിദ്, സിഡ്കോ ഡയറക്ടർ എം ഗോപിനാഥ്,തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.ടിസിവി ഡയറക്ടർ പി രഘുനാഥൻ ചടങ്ങിൽ നന്ദിയും പറഞ്ഞു.
