പൊന്നാനി: പൊന്നാനിയിലെ പ്രവാസിയുടെ വീട്ടിലെ 350 പവൻ സ്വർണാഭരണം മോഷണം പോയ കേസിൽ മൂന്ന് പേർ പിടിയിൽ.
പൊന്നാനി സ്വദേശികളായ സുഹൈൽ, നാസർ, പാലക്കാട് സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്.
സ്വർണം കണ്ടെടുക്കാനുള്ള ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ13നാണ് മോഷണ വിവരം പുറത്തറിയുന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്തെ മൺതറയിൽ രാജീവിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട് വ്യത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്നത് അറിഞ്ഞത്.