കൽപകഞ്ചേരി: കൽപകഞ്ചേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ തെരുവ് നായയുടെ ആക്രമണത്തിൽ 21 പേർക്ക് കടിയേറ്റു. പത്ത് പുരുഷന്മാർക്കും എട്ട് സ്ത്രീകൾക്കും മൂന്ന് കുട്ടികൾക്കുമാണ് കടിയേറ്റത്. കാവപ്പുര, തോട്ടായി, നെച്ചിക്കുണ്ട്, മയ്യേരിച്ചിറ എന്നിവിടങ്ങളിലാണ് തെരുവുനായുടെ ആക്രമണം ഉണ്ടായത്. കാലിനും കൈയ്യിനും മുഖത്തും മുറിവേറ്റ വരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ തെരുവുനായയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കൽപകഞ്ചേരി പഞ്ചായത്ത്, മൃഗാശുപത്രി, കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകി.