തിരൂർ: രഹസ്യ വിവരത്തെത്തുടർന്ന് എക്സൈസ്, ആർ.പി.എഫ് സംഘം തിരൂർ റെയിൽവേയിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ-യശ്വന്ത്പുരം എക്സ്പ്രസിൽനിന്ന് 21 കിലോ കഞ്ചാവ് പിടികൂടി. ജനറൽ കംപാർട്ട്മെന്റിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. സംശയകരമായ നിലയിൽ കണ്ട ബാഗ് പരിശോധിച്ചതോടെയാണ് കഞ്ചാവ് ലഭിച്ചത്. 18 ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന കഞ്ചാവാണിതെന്ന് അധികൃതർ പറഞ്ഞു. ആർ.പി.എഫ് എ.എസ്.ഐ സുനിൽ, എക്സൈസ് സി.ഐ അജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.