വൈലത്തൂർ: പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തെരുവ് നായകളുടെ പ്രതിരോധ കുത്തിവെയ്പ്പിന് പരിശീലനം സിദ്ധിച്ച ഡോഗ് ക്യാച്ചേഴ്സിൻ്റെ സഹായത്തോടെ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കുണ്ടിൽ ഹാജറ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തേറമ്പത്തിൽ അധ്യക്ഷത വഹിച്ച
നിർവ്വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി.സൈനുദ്ദീൻ, സക്കീന പുതുക്കലേങ്ങൽ, വെറ്റിനറി സർജൻ ഡോ.ഐസക് ജോർജ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ഭാവന,എസ്.എൽ. രമ്യ.ആർ നേതൃത്വം നൽകി.