വയനാട്: അമ്പലവയലില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയില്‍ 20 വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. അമ്പലവയല്‍ കുപ്പക്കൊല്ലി സ്വദേശി സല്‍മാൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പിതാവിനൊപ്പം പച്ചക്കറി കടയില്‍ ജോലിചെയ്തു വരികയാണ് സല്‍മാൻ. കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.