താനൂർ: താനാളൂർ വട്ടത്താണിയിൽ വീടിൻ്റെ വാതിൽ തകർത്ത് 20 പവൻ സ്വർണവും 30000 രൂപയും രണ്ട് ലാപ്ടോപ്പുകളും മോഷണം പോയി. താനാളൂർ റോഡിൽ താമസിക്കുന്ന പെരൂളി തലൂക്കാട്ടിൽ അലവി ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച ഉച്ചക്ക് മഞ്ചേരി അരീക്കോട്ടേക്ക് പോയ അലവിഹാജിയും കുടുംബവും വ്യാഴാഴ്ച ഉച്ചക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. താനൂർ എസ്.ഐ സുജിത്തിൻ്റെ നേതൃത്വത്തിൽ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിൻ്റെ നാല് ഭാഗത്തുമുള്ള സിസിടിവി ക്യാമറകൾ തിരിച്ച് വെച്ച നിലയിലാണ്. മീറ്റർ ബോർഡിലെ ഫ്യൂസ് ഊരി മാറ്റിയിട്ടുമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.