കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ മദ്രസയിൽ വെച്ച് 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ.
പെരിന്തല്‍മണ്ണ കൊളത്തൂർ സ്വദേശി മുഹമ്മദ് അഷറഫിനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് കൊണ്ടോട്ടി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പികെ സന്തോഷിന്‍റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡന പരാതി നല്‍കിയതിന് പിന്നാലെ അധ്യാപകൻ ഒളിവില്‍ പോയതായിരുന്നു.
ഏഴുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് അഷ്റഫിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.