തിരൂർ: ബി.പി അങ്ങാടി പാറശ്ശേരി കോട്ടത്തറ പൂപറമ്പിൽ നിസാർ മുഹമ്മദ് (40) അബുദാബിയിൽ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് എന്ന കുഞ്ഞിമോൻ, മാതാവ്: റംല നാലകത്ത്. മൃതദേഹം തിങ്കളാഴ്ച രാവിലെ 7 ന് വീട്ടിൽ എത്തിച്ച് രാവിലെ 8 മണിക്ക് ബി.പി അങ്ങാടി തെക്കൻ ജുമാ മസ്ജിദിൽ മറവ് ചെയ്യും. മകൾ: ഇസ്ര നിസാർ. സഹോദരങ്ങൾ: ആസിഫ്, തസ്‌നിം.