കൽപകഞ്ചേരി: കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സഹപാഠിക്ക് നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം വെള്ളിയാഴ്ച രാവിലെ 9.30 ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിക്കുമെന്ന്
സ്കൂൾ അധികൃതർ അറിയിച്ചു. കുറുക സ്വദേശി ഭിന്നശേഷിക്കാരനായ ഫസലുറഹ്മാനാണ് 5 മാസം കൊണ്ട് സ്നേഹവീട് നിർമ്മിച്ച് നൽകിയത്. രണ്ടാമത്തെ വീടിന്റെ നിർമ്മാണം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ, വളവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്മത്ത്, പെരുമണ്ണക്ലാരി പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീൻ, താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി അഷ്റഫ് തുടങ്ങിയവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് സി.പി രാധാകൃഷ്ണൻ, പ്രിൻസിപ്പാൾ ഷാജി ജോർജ്, സി.എ.ഓ മുഹമ്മദ് ചുങ്കത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് പി. മഖ്ബൂൽ, അലുംനി പ്രതിനിധി എൻ നജീബ്, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ സുബഹാന്‍, ഷറഫലി, കെ. ജംഷാദ് എന്നിവർ പങ്കെടുത്തു.