Homeപ്രാദേശികംസ്കൂളുകളിൽ ലഹരി വിമുക്ത കേരളം കാമ്പയിന് തുടക്കം

സ്കൂളുകളിൽ ലഹരി വിമുക്ത കേരളം കാമ്പയിന് തുടക്കം

കൽപകഞ്ചേരി: കൽപകഞ്ചേരി ഗവ. ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റിന്റെയും എസ്.എസ്.ജെ.ആർ.സി ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ ലഹരി വിമുക്ത നവ കേരളം  ക്യാമ്പയിൻ ഉദ്ഘാടനവും ലഹരി വിരുദ്ധ സന്ദേശം റാലിയും നടത്തി. കൽപകഞ്ചേരി ഇൻസ്പെക്ടർ കെ. സലീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.പി മുസ്തഫ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പക്ടർ മാരായ സാം ജോർജ്, എസ്.ഐ വി. ദാസൻ എസ്.ഐ. സച്ചിദാനന്ദൻ ഹെഡ്മിസ്ട്രസ് ടി.പി റസിയ ലത്തീഫ്, ജയേഷ്മാസ്റ്റർ സി.വി അബ്ദുൽ ബഷീർ, ജിബി ജോർജ് എന്നിവർ സംസാരിച്ചു.

കൽപകഞ്ചേരി: ബാഫഖി യതീംഖാന ആർട്സ് ആന്റ് സയൻസ് വനിതാ കോളേജിലെ വിമുക്തി ക്ലബ്ബ്, എൻ.എസ്.എസ്, ഹെൽത്ത് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. പി ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഹാഷിം അഫ്സൽ അധ്യക്ഷത വഹിച്ചു. റിട്ട. എക്സൈസ് ഇൻസ്പെക്ടർ യൂസുഫ് അലി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ എ.കെ മുഹമ്മദ് റഫീഖ്, അധ്യാപകരായ അബ്ദുൽ ഖയ്യൂം പി സി, ഷമീല, മുഹ്സിന ഷെറിൻ തുടങ്ങിയവർ സംസാരിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -