കൽപകഞ്ചേരി: കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സഹപാഠിക്ക് നിർമ്മിച്ചു നൽകുന്ന മൂന്നാമത് സ്നേഹവീടിൻ്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി വഹീദ നിർവഹിച്ചു. വാരിയത്ത് ചോല പള്ളിക്ക് സമീപമാണ് വിദ്യാർത്ഥി കളുടെ നേതൃത്വത്തിൽ മാനേജ്മെൻ്റ്, അധ്യാപക ർ, പി.ടി.എ, നാട്ടുകാർ എന്നിവരുടെ സഹകരണ ത്തോടെ സ്നേഹവീട് നിർമ്മിച്ച് നൽകുന്നത്.
പി.ടി.എ പ്രസിഡണ്ട് സിപി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കോട്ടയിൽ അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പാൾ ഷാജി ജോർജ്, ഹെഡ് മാസ്റ്റർ എൻ അബ്ദുൽ വഹാബ്, ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് ശ്രീലത, കെ. മുജീബ് റഹ്മാൻ, പി. മഖ്ബൂൽ, വി.ടി.മാനു , ഫൈസൽ രണ്ടത്താണി, ചോലക്കൽ നാസർ എന്നിവർ പങ്കെടുത്തു.