തിരൂർ: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാന കായികമേളയിൽ അത്ലറ്റിക് വിഭാഗത്തിൽ കിരീടം നേടിയ മലപ്പുറം ജില്ല ടീമിന് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല വീകരണം നൽകി. കായിക താരങ്ങളെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആനയിച്ചാണ് സ്വീകരണ സ്ഥലമായ മുൻസിപ്പൽ ടൗൺ ഹാൾ പരിസരത്തെക്ക് എത്തിച്ചത് കുറക്കോളി മൊയ്തീൻ എംഎൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ .റഫീഖ , ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ കെ പി രമേഷ് കുമാർ ഉൾപ്പെടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഘോഷയാത്രയിൽ അണിനിരന്നു.
ടൗൺ ഹാളിൽ നടന്ന സ്വീകരണ ചടങ്ങ് തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു.