കൽപകഞ്ചേരി: തിരൂർ ലൈവ് ചാനൽ ചെയർമാനും എഴുത്തുകാരനുമായിരുന്ന ഫൈസൽ പറവന്നൂരിന്റെ സ്മരണാർത്ഥം കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസിലെ
പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ
സൗഹൃദ വസന്തം വിദ്യാർഥികൾക്കായി സാഹിത്യ ശിൽപ്പശാല സംഘടിപ്പിച്ചു
ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മയ്യേരി നസീബ അസീസ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ എൻ.പി ഹാഫിസ് മുഹമ്മദ് ശില്പശാലക്ക് നേതൃത്വം നൽകി.

പി.ടി.എ പ്രസിഡന്റ് എ.പി മുസ്തഫ, കെ.കെ അബ്ദുസലാം, ഒ എസ്.എ സെക്രട്ടറി സി.പി രാധാകൃഷ്ണൻ, മനോജ് കുമാർ കന്മനം, പി അബ്ദുസ്സലാം, പ്രകാശ് കോഴിക്കോട്
അനീസ, സെറീന, നാസർ കാപ്പാട്ട്, നന്ദിത, റഹീന ഫൈസൽ എന്നിവർ സംസാരിച്ചു. ശില്പശാലയുടെ ഭാഗമായി യുപി ഹൈസ്കൂൾ കുട്ടികൾക്കായി കഥാരചനാ മത്സരവും നടത്തി. 8 സ്കൂളുകളിൽ നിന്നായി 35 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
മികച്ച കഥകൾക്ക് ഫൈസൽ പറവന്നൂർ സാഹിത്യ പുരസ്കാരം നൽകും.