വൈലത്തൂർ: പൊന്മുണ്ടം കാളിയേക്കലിൽ വീട്ടിൽ മോഷണം. ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് അണിഞ്ഞ ആഭരണം കവർന്നു. വലിയപീടിയേക്കൽ അബ്ദുൽ ഗഫൂറിന്റെ ഭാര്യയുടെ മൂന്നര പവൻ സ്വർണമാണ് ശനിയാഴ്ച പുലർച്ചെ മോഷണം പോയത്. ഡൈനിംങ്ങ് ഹാളിന്റെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന യുവതി കഴുത്തിലണിഞ്ഞ മൂന്നര പവന്റെ സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. യുവതി ഉറക്കമുണർന്നപ്പോഴാണ് മോഷണം വിവരം അറിയുന്നത്. കൽപകഞ്ചേരി പോലീസിൽ പരാതി നൽകി.