കൽപകഞ്ചേരി: നിർധന കുടുംബത്തിന് വീട് വീടുവയ്ക്കാൻ സൗജന്യമായി ഭൂമി വിട്ടു നൽകി കൽപകഞ്ചേരി സ്വദേശി മാതൃകയായി. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി അംഗമായ ഐരാനി സ്വദേശി പാലമഠത്തിൽ പുതുപറമ്പിൽ അബ്ദുൽ അസീസാണ് 3 സെൻറ് ഭൂമി വിട്ടു നൽകിയത്. സ്ഥലത്തിന്റെ രേഖ കൈമാറ്റം വെൽഫെയർ പാർട്ടി കൽപകഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. അബ്ദുൽ അസിസ് പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് റഷീദ് രണ്ടത്താണിക്ക് കൈമാറി. മണ്ഡലം പ്രസിഡന്റ് അഡ്വക്കറ്റ് സഹീർ കോട്ട്, ടി.പി. അബ്ദുൽ റഹ്മാൻ, അബ്ദുൽ റഷീദ് രണ്ടാൽ, ഖാസിം, അസൈനാർ, അഷ്‌റഫ് മാളിയേക്കൽ, മുസ്തഫ എടത്തടത്തിൽ എന്നിവർ സംസാരിച്ചു. അബ്ദുൽ കരീം മുതുവാട്ടിൽ സ്വാഗതവും, അബ്ദുൽ മജീദ് പറമ്പൻ നന്ദിയും പറഞ്ഞു.