പുത്തനത്താണി: ദേശീയപാത വെട്ടിച്ചിറ 66 ടോൾ പ്ലാസക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ചരക്ക് ലോറിക്ക് പിറകിൽ ഇടിച്ചു. പരിക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അപകടം. തമിഴ്നാട് നിന്നും പാലുമായി വന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻവശം പൂർണമായും തകർന്നു. മഴയിൽ പിക്കപ്പ് വാന്റെ ചക്രങ്ങൾ തെന്നിയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ടാങ്കർ ലോറി നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ച് കയറി അപകടത്തിൽപ്പെട്ടിരുന്നു