കൽപകഞ്ചേരി: വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ആദരം 2025 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാസിത് വാഫി വെട്ടം ബോധവൽക്കരണ ക്ലാസ് നടത്തി.
വാർഡ് മെമ്പർ നശീദ അൻവർ, കൾച്ചറൽ സെന്റർ രക്ഷാധികാരി അബ്ദുൽ മജീദ് കൊളക്കാടൻ , പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുസ്തഫ ഹാജി, കെ.എം.സി.സി പ്രവർത്തകരായ ഇസ്മായിൽ തയ്യിൽ, അഷ്‌റഫ് സിപി , കൾച്ചറൽ സെന്റർ സെക്രട്ടറി മുസ്തഫ നടിയോടത്ത് , സൈനുദ്ധീൻ കടവാഞ്ചേരി. സജീർ, അബ്ദുൽ റഹീം , ഇസ്മായിൽ പറമ്പിൽ , അൻവർ സാജിദ്, അൻഷിഫ് അലിക്കുന്നത്, ആദിൽ, ഹിലാൽ എന്നിവർ സംസാരിച്ചു.