കൽപകഞ്ചേരി: വളവന്നൂർ പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് മത്സരങ്ങൾ സമാപിച്ചു. പാറക്കൽ എ.എം.യു.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ടൗൺ ടീം തൂവക്കാടിനെ തോൽപ്പിച്ച് വിസ്മയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പോത്തന്നൂർ ചാമ്പ്യന്മാരായി. ഗ്രാമ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പന്താവൂർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. നജ്മത്ത് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. മുജീബ് റഹ്മാൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നഷീദ അൻവർ സാജിദ്, മെമ്പർമാരായ പി. റാഫ്സൽ, ഖൈറുന്നിസ, നാഫീസ തിരുത്തി എന്നിവർ സംബന്ധിച്ചു. പഞ്ചായത്ത് ജീവനക്കാരായ കെ. നിഖിൽ, പി. അഭിലാഷ്, കെ. സൽമാൻ, നിഷാദ്, പി.സലീം എന്നിവർ നേതൃത്വം നൽകി..