Homeലേറ്റസ്റ്റ്വളവന്നൂർ കന്മനത്ത് വിഷരഹിത പച്ചക്കറി വിളയിച്ച് കുടുംബശ്രീ കൂട്ടായ്മ

വളവന്നൂർ കന്മനത്ത് വിഷരഹിത പച്ചക്കറി വിളയിച്ച് കുടുംബശ്രീ കൂട്ടായ്മ

കൽപകഞ്ചേരി: പച്ചക്കറി കൃഷിയിൽ മാതൃകയാക്കണം ഈ കുടുംബശ്രീ വനിതകളെ. വളവന്നൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കന്മനം കല്ലൂപ്പാടത്താണ്  എനർജി പാറക്കലിന്റെ സഹകരണത്തോടെ
13 വനിതകൾ അടങ്ങുന്ന സ്നേഹ എന്ന കുടുംബശ്രീ കൂട്ടായ്മ വിവിധയിനം പച്ചക്കറികൾ പാടത്ത് കൃഷി ചെയ്തത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞുള്ള സമയമാണ് ഇവർ ജൈവ പച്ചക്കറി കൃഷിക്കായി മാറ്റിവെച്ചത്. നിലമൊരുക്കൽ മുതൽ മുഴുവൻ ജോലികളും ഇവർ തന്നെയാണ് ചെയ്തത്. തവനൂർ കാർഷിക സർവകലാശാലയിൽ നിന്നും വാങ്ങിയതാണ് വിത്തുകൾ. എല്ലാവർഷവും കൃഷി നടത്താറുണ്ടെങ്കിലും ഈ വർഷം നേരത്തെ ഇടമഴ പെയ്തതിനാൽ വേണ്ടത്ര വിളവ് ലഭിക്കാത്ത നിരാശയും ഇവർക്കുണ്ട്.  വെണ്ട, ചിരങ്ങ, മത്തൻ, കുമ്പളം, കക്കരി, പയർ, ചീര, തണ്ണിമത്തൻ തുടങ്ങിയവയാണ് അംഗങ്ങളായ പ്രസിഡന്റ് സുബൈദ, സെക്രട്ടറി റാബിയ എന്നിവരുടെ നേതൃത്വത്തിൽ കൃഷി ചെയ്തത്. വിളവെടുത്ത പച്ചക്കറികൾ ഇവർ പങ്കിട്ടെടുക്കുകയും ആവശ്യക്കാർക്ക് വില്പന നടത്തുകയും ചെയ്യും. വരും വർഷങ്ങളിലും കൂടുതൽ ഇടങ്ങളിലേക്ക് കൃഷി വ്യാപിക്കാനാണ് ഇവരുടെ തീരുമാനം.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -