കൽപകഞ്ചേരി: വളവന്നൂർ അൻസാർ അറബി കോളേജ് കേരള അറബി പ്രഭാഷണ മത്സരം സംഘടിച്ചു. നവോത്ഥാന പ്രസ്ഥാനമായ വളവന്നൂർ അൻസാറുല്ല സംഘം സ്ഥാപകനും പ്രശസ്ത അറബി ഭാഷ പണ്ഡിതനുമായിരുന്ന കെ.പി മുഹമ്മദ് മൗലവിയുടെ നാമധേയത്തിലാണ് കേരളത്തിലെ അറബി കോളേജ്, ആർട്സ് കോളേജ്, യൂണിവേഴ്‌സിറ്റി അറബി ഡിപ്പാർട്ട്‌മെന്റുകൾ എന്നിവയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രസംഗ മത്സരം സംഘടിപ്പിച്ചത്. വിവിധ സ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. രാജ്യത്തെ ന്യുന പക്ഷങ്ങളുടെ ശാക്തീകരണത്തിൽ യുവ തലമുറയുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ
അൽത്താഫ് എം.എച്ച് (എൻ.ഐ.എ കടവത്തൂർ), സി.പി. ഷാദിയ
(ആർ.യു.എ ഫാറൂഖ് കോളേജ്),
മുസ്‌ന അബ്ദുൽ കരീം
(ആർ.യു.എ ഫാറൂഖ് കോളേജ്)
എന്നിവർ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. കോളേജ് പ്രസിഡന്റ്
എ.പി അബ്ദുസമദ് ഉദ്ഘാടനം ചെയ്തു.
സാമൂഹിക പരിഷ്‌ക്കരണ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനം ചെയ്ത പണ്ഡിതനും അറബി ഭാഷാ പ്രചാരകനുമായിരുന്ന കെ പി മുഹമ്മദ് മൗലവിയുടെ രചനകൾ
യുവ തലമുറ ആഴത്തിൽ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുമ്പ് അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രചാരണത്തിന് വേണ്ടി അൽ ബുഷ്‌റ മാസിക ആരംഭിച്ച കെ പി മുഹമ്മദ് മൗലവിയുടെ ദീർഘ വീക്ഷണം ഏവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ ഡോ എ.ഐ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. മാനേജർ പ്രൊഫ എം.എ സഈദ്, അഷ്റഫ് പാറയിൽ, പ്രൊഫ എം. അബ്ദുല്ല സുല്ലമി, ഡോ.ഫസലുള്ള, ഡോ ടി.കെ യുസുഫ്, പ്രൊഫ ടി. ഇബ്രാഹിം, പ്രൊഫ എം. അബ്ദുറബ്, ഡോ സി എം. ഷാനവാസ്, അഫ്‌സൽ അബ്ദുൽ ഖാദർ, ഷഫീഖ് ഹസൻ, ഫാത്തിമ സുഹ്‌റ എന്നിവർ സംസാരിച്ചു.