കോട്ടക്കൽ: കെ.എൻ.എം മർകസുദ്ദഅവ വെസ്റ്റ് ജില്ല പ്രവർത്തക സംഗമം കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.കെ. അബ്ദുൽ ഹമീദ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കുന്ന പ്രവണതകളിൽനിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് സംഗമം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് അബ്ദുൽ കരീം എൻജിനീയർ അധ്യക്ഷത വഹിച്ചു. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി. ഉമർ സുല്ലമി മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.കെ. മൊയ്തീൻ സുല്ലമി, എം.ടി. മനാഫ് മാസ്റ്റർ, പി.പി. ഖാലിദ്, പി. സുഹൈൽ സാബിർ, ടി. ഇബ്രാഹിം അൻസാരി, ടി. ആബിദ് മദനി, അബ്ദുൽ മജീദ് കുഴിപ്പുറം, കെ.പി. അബ്ദുൽ വഹാബ്, എ.ടി. ഹസ്സൻ മദനി, കെ.ടി. ജസീറ, അബ്ദുൽ മജീദ് കണ്ണാടൻ, അസ്മ താനൂർ എന്നിവർ സംസാരിച്ചു.