വൈലത്തൂർ: മെസ്സി വരുമെന്ന് പറഞ്ഞ് കേരളത്തിലെ ഫുട്ബാൾ പ്രേമികളെ വഞ്ചിച്ച കായിക മന്ത്രി വി.അബ്ദുറഹിമാന്റെ വഞ്ചനപരമായ നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് താനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈലത്തൂർ അങ്ങാടിയിൽ പ്രതിഷേധ ഫുട്ബാൾ സംഘടിപ്പിച്ചു. കേരളത്തിലെ ഫുട്ബാൾ പ്രേമികളെ വഞ്ചിച്ച മന്ത്രി വി.അബ്ദുറഹിമാൻ മാപ്പ് പറയണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അഡ്വ: പി.പി ഹാരിഫ് ഉദ്ഘാടനം ചെയ്തു. നൗഷാദ് പറപ്പൂത്തടം അധ്യക്ഷത വഹിച്ചു. ഉബൈസ് കുണ്ടുങ്ങൽ, ടി.നിയാസ്, പി.കെ. മൊയ്‌ദീൻ കുട്ടി, സകരിയ, യാഫിക് പൊന്മുണ്ടം, തശ്രീഫ്, സൽമാൻ, ഹകീം തങ്ങൾ, ഇർഷാദ് കുറുക്കോൾ, ജാഫർ ചാഞ്ചേരി, അസ്‌ലം വാണിയന്നൂർ, ഷാഹുൽ എന്നിവർ സംബന്ധിച്ചു.