തിരൂർ: മെഡിസെപ്പ് പദ്ധതിയിൽ പ്രീമിയം വർദ്ധിപ്പിക്കുകയും ചികിത്സാ സൗകര്യങ്ങൾ ഉള്ള ആശുപത്രികൾ പാനലിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാറിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.ഇ.ഒ ഓഫീസിനു മുന്നിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പദ്ധതിയിൽ സർക്കാർ വിഹിതം ഉൾപ്പെടുത്തുക, എല്ലാ ആശുപത്രികളിലും എല്ലാ വിഭാഗങ്ങൾക്കും ചികിത്സ ആനുകൂല്യം ലഭ്യമാക്കുക, ഒരു കുടുംബത്തിന് ഒരു പ്രീമിയം എന്ന രീതിയിൽ നിജപ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന നിർവാഹക സമിതി അംഗം സി.പി മോഹനൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ടി.വി നൂറുൽ അമീൻ അധ്യക്ഷനായി. സംസ്ഥാന നിർവാഹ സമിതി അംഗം ടി.കെ സതീശൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ വി.കെ ഷഫീഖ്, പി ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എ ഷുക്കൂർ, പി ഹസീന ബാൻ, കെ.വി പ്രഷീദ്, എം.എൽ ദീപ, കെ.പി നസീബ് എബ്രഹാം റോബിൻ, എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് പി സജയ്, എബ്രഹാം റോബിൻ, ജയൻ, രഞ്‌ജിത്ത് അടാട്ട്, സി.എസ് മനോജ്, എം പ്രജിത്ത് കുമാർ എൻ . കെ വിനോദൻ ഷബീർ നെല്ലിയാലി, വി.പി രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.