കൽപകഞ്ചേരി: പാഠ്യ പാഠ്യേതര
സംവിധാനങ്ങളും അധ്യാപക വിദ്യാർത്ഥി സമൂഹവും മൂല്യവത്തായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ഒരുമിച്ച് നിൽക്കുമ്പോൾ മാത്രമേ ഒരു നല്ല ഭാവി സാധ്യമാവുകയുള്ളൂ എന്ന് കുറുക്കോളി മുയ്തീൻ എംഎൽഎ അഭിപ്രായപ്പെട്ടു. ചെറവന്നൂർ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ എം എസ് എം സംഘടിപ്പിച്ച “ആദരം 25” പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് കൺവീനർ ഡോ : സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി തിരൂർ കലക്ടർ ദിലീപ് കെ കൈനിക്കര ഓൺലൈനിലൂടെ വിദ്യാർത്ഥികളുമായി സംവദിച്ചു .ട്രൈനറും പ്രമുഖ ലൈഫ് കോച്ചുമായ അബ്ദുശരീഫ് തിരൂർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പി പി അബ്ദുറഹ്മാൻൻ,പി അ ഷ്ഫലി,പി സി കുഞ്ഞിമുഹമ്മദ് മാസ്റ്റർ,ഹഫീദ് പിഎന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.എം എസ് എം മലപ്പുറം ജില്ലാ സെക്രട്ടറി റഷാദ് പറവണ്ണ ,അബ്ദുൽഹമീദ് പാറയിൽ,ഡോ മൻസൂർ കടായിക്കൽഎന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു എസ് എസ് സി എക്സാമിലൂടെ കേന്ദ്ര സർവീസിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറായി നിയമിതനായ റസീൽ സമാഹ് സി,എസ് എസ് എൽ സി ,പ്ലസ് ടു,എൽ എസ് എസ്,യു എസ് എസ്
എന്നിവയിൽ മികച്ച വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു . ഷെഫിൻ പി സ്വാഗതവും പി അമീൻ സാഹിർ നന്ദിയും പറഞ്ഞു