തിരൂർ: ജില്ല പഞ്ചായത്ത് നിറമരുതൂർ ഡിവിഷനിൽ 55 വാർഡുകളിലായി 25 കോടിയിൽ പരം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി മാതൃകയായ ജില്ല പഞ്ചായത്ത് അംഗം വി കെ എം ഷാഫിയെ ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന് , ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി , താനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി, വനിതാ ലീഗ് , എം എസ് എഫ് പഞ്ചായത്ത് കമ്മിറ്റികൾ എന്നിവരെയും പഞ്ചായത്ത് കമ്മിറ്റി ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഉപഹാരങ്ങൾ ഡോ. എം. പി അബ്ദുസ്സമദ് സമദാനി എം പി നൽകി. ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് സി കെ അബ്ദു ആദ്ധ്യക്ഷ്യം വഹിച്ചു. താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ എൻ മുത്തു കോയ തങ്ങൾ , മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ , യൂസഫ് കല്ലേരി , പി ടി നാസർ , എൻ എ നസീർ , വി ഇസ്മായിൽ ഹാജി, സി സൈനബ , കല്ലേരി മൈമൂന, ഹുസൈൻ തലക്കടത്തൂർ, എം എ റഫീഖ്, വി എ ഖാദർ , പി. ജംഷീർ, സി ടി റഷീദ് , സി സൽമ , വൈ സൽമാൻ , ടി എ റഹീം , എം ജംഷാദ് , എൻ വി നിഥിൻ ദാസ് , ശുഐബ് എന്നിവർ പ്രസംഗിച്ചു.