കൽപകഞ്ചേരി: ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ആസ്ഥാനമായുള്ള ഡോ. എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ നൽകുന്ന മികച്ച അധ്യാപകനുള്ള അവാർഡിന് കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ ബയോളജി അധ്യാപകൻ ടി.പി സുലൈമാൻ അർഹനായി. തിരുവനന്തപുരം ചിത്തരഞ്ജൻ സ്മാരകത്തിൽ വെച്ച്.അഡ്വ. ഐ.ബി സതീഷ് എം.എൽ.എയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ പി ജയചന്ദ്രൻ, ഡോ. ജോർജ് ഓണക്കൂർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, നിയമസഭാ സെക്രട്ടറി എൻ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.