വൈലത്തൂർ: മലർവാടി ബാല സംഘം സംസ്ഥാന തല പരിപാടിയുടെ ഭാഗമായി വൈലത്തൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ ‘മഴവില്ല്’ ചിത്രരചന മത്സരം സംഘടിപ്പിച്ചു. തലക്കടത്തൂർ നോർത്ത് എ.എം.എൽ.പി സ്കൂളിൽ നടന്ന മത്സരത്തിൽ 252 വിദ്യാർത്ഥികൾ പങ്കെടുത്തു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൈമൂന കല്ലേരി ഉദ്ഘാടനം ചെയ്തു. ഏരിയാ കോർഡിനേറ്റർ പി.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കൗൺസിലിംഗ് സൈക്കോളജിസ്റ്റ് നസീമ മുജീബ് പാരന്റീവ് ക്ലാസ് നടത്തി. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ റജീന ലത്തീഫ്, എം. റഫീഖ് മാസ്റ്റർ, നാസർ ചെറുകര,ഡോ. ജൗഹർ ലാൽ, വി.പി. ഇബ്രാഹീം സിദ്ദീഖ് എന്നിവർ സംസാരിച്ചു. കെ. അബ്ദുൽ ജലീൽ, എൻ. അബ്ദുൽ വഹാബ്, പി.പി. ജംഷീദ ടീച്ചർ, നൂർബിന വഹാബ്, കെ.പി. ലൈല ടീച്ചർ, കെ. അബ്ദുൽ അസീസ്,പി. മുഹമ്മദലി, റുക്സാന ജലീൽ, മുഹ്സിന വി.പി. എന്നിവർ നേതൃത്വം നൽകി.