Homeലേറ്റസ്റ്റ്മലയാള സർവകലാശാല റിസർച്ച് കോൺക്ലേവ് സമാപിച്ചു

മലയാള സർവകലാശാല റിസർച്ച് കോൺക്ലേവ് സമാപിച്ചു

തിരൂർ: മലയാള സർവകലാശാല വിദ്യാർത്ഥി യൂണിയന്റെയും എകെആർഎസ്എ യുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച റിസർച്ച് കോൺക്ലേവ് ഒന്നാം പതിപ്പ് സമാപിച്ചു. രണ്ടുദിവസങ്ങളിലായി നീണ്ടുനിന്ന പരിപാടി സർവകലാശാല വൈസ് ചാൻസിലർ ഡോ. സി ആർ പ്രസാദാണ് ഉദ്ഘാടനം ചെയ്തത്. “ഗവേഷണത്തിന്റെ രാഷ്ട്രീയം” എന്ന ആശയം മുൻനിർത്തി സംഘടിപ്പിച്ച കോൺക്ലേവിൽ കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നായി തെരഞ്ഞെടുത്ത ഇരുപതോളം പ്രബന്ധങ്ങൾ ഗവേഷകർ അവതരിപ്പിച്ചു.

വിവിധ സെഷനുകളിലായി ഡോ. സനൽ മോഹൻ പി, ഡോ. അഭിലാഷ് മലയിൽ, ഡോ. റഫീഖ് ഇബ്രാഹിം, ഡോ. രൂപേഷ് ഒ ബി, ഡോ. ടി വി സജീവ്, ഡോ. കെഎം അനിൽ, ഡോ. കെഎം ഭരതൻ, ഡോ. കെ വി ശശി, ഡോ. രാധാകൃഷ്ണൻ ഇളയിടത്ത്, ഡോ.എംജി മല്ലിക, ഡോ.ധന്യ ആർ തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി പ്രബന്ധാവതരണങ്ങൾ, പ്രഭാഷണങ്ങൾ, മുഖാമുഖം, പുസ്തക പ്രദർശനം, ഉപഹാര സമർപ്പണം, പാട്ടുകൂട്ടത്തിന്റെ കലാപരിപാടികൾ എന്നിവയും നടന്നു.
സമാപന സമ്മേളനം സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എൽ സുഷമ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. കെ എം ഭരതൻ അധ്യക്ഷനായി. സിൻഡിക്കേറ്റ് അംഗം ഡോ. അശോക് ഡിക്രൂസ്, പരീക്ഷാ കൺട്രോളർ ഡോ. സി ഗണേഷ്, യൂണിയൻ അഡ്വൈസർ ഡോ. കെ ബാബുരാജൻ, സെനറ്റ് അംഗവും എകെആർഎസ്എ കൺവീനറുമായ ഇ പി അനുശ്രീ ബാബു, യൂണിയൻ ചെയർപേഴ്സൺ കെ ഗായത്രി, സെനറ്റ് അംഗം കെ എസ് കൃഷ്ണ എന്നിവർ സംസാരിച്ചു. ഡോ. എൽ സുഷമ വിദ്യാർത്ഥി യൂണിയൻ ഉപഹാരം നൽകി ആദരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി എം ശ്യാം ശങ്കർ സ്വാഗതവും പ്രോഗ്രാം കൺവീനർ മുബഷീർ നന്ദിയും പറഞ്ഞു.



- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -